മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വിട്ടു
Tuesday, September 29, 2020 12:04 AM IST
മ​ല​പ്പു​റം: ആ​ശു​പ​ത്രി​ക​ൾ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വ​തി​യു​ടെ ര​ണ്ടു​ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.
മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി എ​ൻ. സി. ​മു​ഹ​മ്മ​ദ് ശെ​രീ​ഫ് - ഷ​ഹ്‌​ല ത​സ്നി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞു​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ൾ ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​ണ് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. പി​ന്നീ​ട് കോ​ട്ട​പ​റ​മ്പ് ആ​ശു​പ​ത്രി​യി​ലെ​ത്തി. തു​ട​ർ​ന്ന് ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി. മൂ​ന്നി​ട​ത്തും ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ടു.
കോ​വി​ഡി​ന്‍റെ പേ​രി​ലാ​ണ് ചി​കി​ത്സ നി​ഷേ​ധി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.