ക​ര​നെ​ൽ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Saturday, September 26, 2020 11:33 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര പാ​ർ​ളി​യി​ൽ മോ​ണി​ങ് ഫാ​മി​ന്‍റെ ഭാ​ഗ​മാ​യി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ക​ര​നെ​ൽ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. പാ​ർ​ളി​യി​ൽ ത​രി​ശാ​യി കി​ട​ന്ന ഓ​രേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലെ വി​ള​വെ​ടു​പ്പ് ഡി​വൈ​എ​ഫ്ഐ ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ.​മു​ബ​ഷി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ, ഏ​രി​യ അം​ഗ​ങ്ങ​ളാ​യ പി.​മോ​ഹ​ന​ൻ, ഡി​വൈ​എ​ഫ്ഐ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഷെ​ബീ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ.​പി.​അ​നി​ൽ, ജോ.​സെ​ക്ര​ട്ട​റി പി.​കെ.​ജി​ഷ്ണു, മേ​ഖ​ല സെ​ക്ര​ട്ട​റി സ​ന​ൽ പാ​ർ​ലി, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി.​പി.​റ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.