കൗ​തു​ക​മാ​യി മു​സ്ത​ഫ​യു​ടെ ചു​ചു താ​റാ​വ്
Friday, September 25, 2020 11:25 PM IST
പൂ​ക്കോ​ട്ടും​പാ​ടം: വി​ളി​ച്ചാ​ൽ കു​ടെ പോ​രു​ന്ന ചു​ചു എ​ന്ന താ​റാ​വ് മു​സ്ത​ഫ​ക്കും ഭാ​ര്യ വാ​ഹി​ദ​ക്കും വെ​റു​മൊ​രു താ​റാ​വ​ല്ല. സ്വ​ന്തം മ​ക​നെ പോ​ലെ​യാ​ണ്. മു​സ്ത​ഫ വി​ളി​ച്ചാ​ൽ വി​ളി​പ്പു​റ​ത്ത് എ​ത്തു​ന്ന ഈ ​താ​റാ​വ് നാ​ട്ടു​കാ​ർ​ക്കും കൗ​തു​ക​മാ​വു​ക​യാ​ണ്. ഒ​രു വ​ർ​ഷം മു​ൻ​പ് വാ​ങ്ങി​യ എ​ട്ടു താ​റാ​വു​ക​ളി​ൽ ആ​ണ്‍ താ​റാ​വാ​ണ് ഇ​ണ​ക്കം കൊ​ണ്ട് വ്യ​ത്യ​സ്ത​നാ​വു​ന്ന​ത്. പു​ക്കോ​ട്ടും​പാ​ടം പൊ​ട്ടി​ക്ക​ല്ല് സ്വ​ദേ​ശി മു​സ്ത​ഫ​യും ഭാ​ര്യ​ക്കും ഇ​വ​ൻ സ്വ​ന്തം മ​ക​നെ പോ​ലെ ത​ന്നെ​യാ​ണ്. പേ​ര് വി​ളി​ച്ചാ​ൽ വി​ളി​പ്പു​റ​ത്ത് എ​ത്തും മ​ടി​യി​ൽ ക​യ​റും കൈ​ക​ളി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കും. ദീ​ർ​ഘ ദൂ​രം എ​വി​ടെ വേ​ണ​മെ​ങ്കി​ലും കൂ​ടെ വ​രും.
ഇ​ത് ത​ന്നെ​യാ​ണ് ചു​ചു എ​ന്ന ആ​ണ്‍ താ​റാ​വ് വ്യ​ത്യ​സ്ത​നാ​വു​ന്ന​ത്. മു​സ്ത​ഫ​യു​ടെ ഭാ​ര്യ​യോ​ടാ​ണ് താ​റാ​വ് ആ​ദ്യം ഇ​ണ​ക്കം കാ​ണി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് മു​സ്ത​ഫ​യോ​ടും താ​റാ​വ് കൂ​ട്ട് കൂ​ടി. ഇ​ത് കൊ​ണ്ട് ത​ന്നെ മ​റ്റ് താ​റാ​വു​ക​ളി​ൽ നി​ന്നും ചു​ചു​വി​ന് വീ​ട്ടി​ൽ സ്വാ​ത​ന്ത്ര്യ​വും കൂ​ടു​ത​ലു​മാ​ണ്. വീ​ടി​ന​ക​ത്തു വ​രെ ചു.​ചു​വി​ന് സ്ഥാ​ന​മു​ണ്ട്. മു​സ്ത​ഫ​യോ​ടും വാ​ഹി​ദ​യോ​ടും കൂ​ട്ട് കൂ​ടി ന​ട​ക്കു​ന്ന ഈ ​ചു.​ചു​വി​നെ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും ചു.​ചു കൗ​തു​ക​മാ​വു​ക​യാ​ണ്.