ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം
Monday, September 21, 2020 11:22 PM IST
ക​രു​വാ​ര​കു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​രു​വാ​ര​ക്കു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കി​ഴ​ക്കേ​ത​ല​യി​ൽ പ്ര​തീ​കാ​ത്മ​ക ബി​ല്ല് ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക ദ്രോ​ഹ​ന​യ​ങ്ങ​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ബി​ല്ലി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​തെ​ന്നും, കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ന്യാ​യ​വി​ല, മി​നി​മം താ​ങ്ങു​വി​ല, തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ൻ​വ​ലി​യു​ക​യാ​ണ​ന്നും പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​ജി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി അ​സീ​സ് ചീ​രാ​ന്തൊ​ടി, റി​യാ​സ് കൈ​പ്പു​ള്ളി, മു​ജീ​ബ് ചു​ള്ളി​യോ​ട്, റ​ഫീ​ഖ് പു​ന്ന​ക്കാ​ട്, ന​സീം, സ​ഹ​ൽ ആ​ലി​പ്പ​റ്റ, ഫ​വാ​സ് കേ​ര​ള, കെ.​അ​ഷ്റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.