സ​വോ​ള​യു​ടെ വി​ല​യി​ലും വ​ർ​ധ​ന
Monday, September 21, 2020 11:22 PM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ൽ സ​വോ​ള​യു​ടെ വി​ല​യി​ലും വ​ൻ വ​ർ​ധ​ന​വ്. ഓ​ണ​ക്കാ​ല​ത്ത് 100 രൂ​പ​ക്ക് എ​ട്ടു കി​ലോ​ഗ്രാം വ​രെ റോ​ഡ​രി​കി​ൽ ന​ല്ല സ​ബോ​ള കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ഒ​രു കി​ലോ​ക്ക് 45 രൂ​പ​വ​രെ​യാ​യി വി​ല ഉ​യ​ർ​ന്നു. ല​ഭി​ക്കു​ന്ന​താ​വ​ട്ടെ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സ​ബോ​ള​യും. ഇ​പ്പോ​ൾ വ​രു​ന്ന സ​ബോ​ള​യെ​ല്ലാം ഒ​രു ത​രം ഫം​ഗ​സ് ബാ​ധി​ച്ച​താ​ണ്.
പൂ​ണെ സ​വോള​യാ​ണ് പ്ര​ധാ​ന​മാ​യും ജി​ല്ല​യി​ലെ​ത്തു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ലും മ​റ്റും മ​ഴ​യു​ള്ള​തി​നാ​ൽ പ​ല​തും ചീ​ഞ്ഞ​തും വൃ​ത്തി​കേ​ടാ​യ​തു​മാ​ണ്. ക​ട​ക​ളി​ലെ​ത്തി അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ ഇ​വ കൂ​ടു​ത​ൽ കേ​ടു​വ​രു​ന്നു​മു​ണ്ട്. ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല​യി​ലും ഗ​ണ്യമായ വ​ർ​ധ​ന​വാ​ണു​ണ്ടാ​വു​ന്ന​ത്.
കി​ലോ​ഗ്രാ​മി​ന് 30 രൂ​പ​വ​രെ​യു​ണ്ടാ​യി​രു​ന്ന ചെ​റി​യ ഉ​ള്ളി​യു​ടെ വി​ല 50 രൂ​പ​യാ​യി ഉ​യ​ർ​ന്ന​തി​ൽ നി​ന്ന് ഇ​പ്പോ​ൾ വീ​ണ്ടും വ​ർ​ധ​ന കാ​ണി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വസം മൈ​സൂ​രു മാ​ർ​ക്ക​റ്റി​ലെ മി​ക​ച്ച ചെ​റി​യ ഉ​ള്ളി​യു​ടെ മൊ​ത്ത വി​ല 70 രൂ​പ​യാ​യി വ​രെ ഉ​യ​ർ​ന്നി​രു​ന്നു.
ഓ​ണ​ക്കാ​ലം ക​ണ​ക്കാ​ക്കി കേ​ര​ള​ത്തി​ലെ പ​ച്ച​ക്ക​റി വി​പ​ണി ഉ​യ​രു​മെ​ന്നു​ള്ള കാ​ഴ്ച​പ്പാ​ടി​ൽ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​പു​ല​മാ​യാ​ണ് വി​വി​ധ പ​ച്ച​ക്ക​റി​ക​ൾ കൃ​ഷി ചെ​യ്തി​രു​ന്ന​ത്.
അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക​യി​ലും ഉൗ​ട്ടി​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ക​ർ​ഷ​ക​രും വ്യാ​പ​ക​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ തു​ട​ർ​ന്ന് മ​ഴ ശ​ക്ത​മാ​കു​ക​യും നി​ർ​ത്താ​തെ പെ​യ്യു​ക​യും ചെ​യ്തു തു​ട​ങ്ങി​യ​തോ​ടെ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നി​ന്നു​ള്ള വി​ള ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല​ക്ക​യ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.
മൈ​സൂ​രു, ഉൗ​ട്ടി, കൂ​നൂ​രു തു​ട​ങ്ങി​യ പ​ച്ച​ക്ക​റി വി​പ​ണി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​ത്. ഗു​ണ്ട​ൽ​പ്പേ​ട്ട മു​ത​ൽ മൈ​സൂ​രു​വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ച്ച​ക്ക​റി കൃ​ഷി ഉ​ൽ​പ്പാ​ദ​ക​ർ കേ​ര​ള​ത്തി​ന്‍റെ വി​പ​ണി മാ​ത്രം ക​ണ്ടാ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്.