സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വം
Monday, September 21, 2020 11:21 PM IST
മ​ല​പ്പു​റം: ജ​ന​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സ​ജീ​വം.
കോ​വി​ഡ് വ്യാ​പ​ന​മു​ള്ള മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ച്ചും ക​ട ക​ന്പോ​ള​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യു​മാ​ണ് സ്ക്വാ​ഡു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. കൃ​ത്യ​മാ​യ വി​ധ​ത്തി​ൽ ജ​ന​ങ്ങ​ൾ മാ​സ്ക്ക് ധ​രി​ക്കു​ന്നു​ണ്ടോ​യെ​ന്നും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ സാ​നി​റ്റൈ​സ​ർ ഹാ​ൻ​ഡ് വാ​ഷ് ക​രു​തു​ന്നു​ണ്ടോ​യെ​ന്നും സ്ക്വാ​ഡം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.
തി​രൂ​ര​ങ്ങാ​ടി ത​ഹ​സി​ൽ​ദാ​ർ പി.​എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ര​ണ്ട് സ്ക്വാ​ഡു​ക​ളാ​ണു​ള്ള​ത്. വേ​ങ്ങ​ര, എ​ട​രി​ക്കോ​ട്, തെ​ന്ന​ല, ഒ​തു​ക്കു​ങ്ങ​ൽ, പ​റ​പ്പൂ​ർ, ഉൗ​ര​കം, ക​ണ്ണ​മം​ഗ​ലം, വേ​ങ്ങ​ര എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം. എം ​ബാ​ല​മു​ര​ളി കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ​ലി എ​ട​ക്ക​ണ്ട​ൻ എ​ന്നി​വ​രാ​ണ് സ്ക്വാ​ഡ് ലീ​ഡ​ർ​മാ​ർ.