പ​ഞ്ചാ​യ​ത്ത് ത​ള്ളി​യ മാ​ലി​ന്യം തി​രി​കെ ത​ള്ളി ഡി​വൈ​എ​ഫ്ഐ
Wednesday, August 12, 2020 11:50 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട്ടെ മൈ​താ​ന​ത്ത് ത​ള്ളി​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ലി​ന്യ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ തി​രി​ച്ചു ത​ള്ളി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം.
ഡി​വൈ​എ​ഫ്ഐ ക​രു​വാ​ര​ക്കു​ണ്ട് മേ​ഖ​ല ക​മ്മി​റ്റി​യാ​ണ് മാ​ലി​ന്യ ചാ​ക്കു​ക്ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ക്യാ​ബി​നു മു​ന്നി​ൽ ത​ള്ളി പ്ര​തി​ഷേ​ധി​ച്ച​ത്.
ര​ണ്ടാ​ഴ്ച മു​ന്പാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​ള​പ്പി​ൽ കു​മി​ഞ്ഞു കൂ​ടി​യ മാ​ലി​ന്യം പു​ന്ന​ക്കാ​ട് ഗ്രൗ​ണ്ടി​നോ​ടു ചേ​ർ​ന്ന പു​റ​ന്പോ​ക്ക് ഭൂ​മി​യി​ൽ കു​ഴി​ച്ചു മൂ​ടാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ന്ന​ത്.
എ​ന്നാ​ൽ ഒ​രു കൂ​ട്ടം നാ​ട്ടു​കാ​ർ ഇ​തു ത​ട​യു​ക​യും കു​ഴി​ച്ചു മൂ​ടാ​ൻ എ​ത്തി​ച്ച മാ​ലി​ന്യം പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തു ത​ന്നെ ത​ള്ളി​യ നി​ല​യി​ലു​മാ​യി​രു​ന്നു.ഇ​തു ജ​ന​ങ്ങ​ൾ​ക്കു ഉ​പ​ദ്ര​വ​മി​ല്ലാ​ത്ത രീ​തി​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സ​മീ​പി​ക്കു​ക​യും തു​ട​ർ​ന്നു ഉ​ട​ൻ മാ​ലി​ന്യം അ​വി​ടെ നി​ന്നു നീ​ക്കാ​മെ​ന്ന ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ഉ​റ​പ്പു പാ​ലി​ക്ക​പെ​ട്ടി​ല്ല​ന്നാ​രോ​പി​ച്ചാ​ണ് ഗ്രൗ​ണ്ടി​ലെ മാ​ലി​ന്യ ചാ​ക്കു​ക​ൾ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ഇ​ന്ന​ലെ നി​ക്ഷേ​പി​ച്ച​ത്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഇ.​ലി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​ന്‍റെ ക്യാ​ബി​നു മു​ന്നി​ൽ മാ​ലി​ന്യ ചാ​ക്കു​ക​ൾ ത​ള്ളി​യി​ട്ടു​ള്ള​ത്.ഡി​വൈ​എ​ഫ്ഐ​യു​ടെ ഈ ​നി​ല​പാ​ട് ധി​ക്കാ​ര​പ​ര​വും രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ക്ക​ലാ​ണ​ന്നും ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി പ്ര​തി​ക​രി​ച്ചു.