വി​മ​ല​ഹൃ​ദ​യാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന
Tuesday, August 11, 2020 11:26 PM IST
ക​രു​വാ​ര​കു​ണ്ട്: തു​വ്വൂ​ർ വി​മ​ല ഹൃ​ദ​യാ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നെ​ത്തി​യ സം​ഘം തു​വ്വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 137 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.
സം​സ്ഥാ​ന​ത്തെ വി​വി​ധ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ൽ കോ​വി​ഡ് 19 റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് തു​വ്വൂ​ർ വി​മ​ല​ഹൃ​ദ​യാ​ശ്ര​മ​ത്തി​ൽ ആ​ന്‍റിജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള സം​ഘം തു​വ്വൂ​ർ കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പ​ടെ 137 പേ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്. ഇ​തി​ൽ മു​ഴു​വ​ൻ ആ​ളു​ക​ളു​ടെ​യും പ​രി​ശോ​ധ​ഫ​ലം നെ​ഗ​റ്റീ​വാ​ണ്. ഡോ.അ​ജ്ന വേ​ണു​ഗോ​പാ​ൽ, ഡോ.ന​യ​ന, ഡോ.ജ​സ്റ്റി, വി​മ​ല​ഹൃ​ദ​യാ​ശ്ര​മം ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജോ​സി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.