കാ​ളി​കാ​വ് ബ്ലോ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ
Monday, August 10, 2020 11:48 PM IST
കാ​ളി​കാ​വ് : ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യ കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം നാ​ളെ രാ​വി​ലെ പ​ത്തി​നു മ​ന്ത്രി എ.​സി മൊ​യ്തീ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും .
മൂ​ന്നു എം​എ​ൽ​എ​മാ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
2014 ൽ ​ര​ണ്ടു കോ​ടി രൂ​പ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു . ഒ​രു കോ​ടി 35 ല​ക്ഷം രൂ​പ​ക്കാ​ണ് ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. ബാ​ക്കി​യു​ള്ള 65 ല​ക്ഷം രൂ​പ​യ്ക്ക് ഇ​ന്‍റീ​രി​യ​ർ പ്ര​വൃ​ത്തി​ക​ൾ കൂ​ടി പൂ​ർ​ത്തീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്.
ഇ​തി​നു പു​റ​മെ സ​ർ​ക്കാ​രി​ൽ നി​ന്നു സ്വ​രാ​ജ് ട്രോ​ഫി ഗ്രാ​ന്‍റ് ഇ​ന​ത്തി​ൽ ല​ഭി​ച്ച ഇ​രു​പ​ത്ത​ഞ്ച് ല​ക്ഷം രൂ​പ​യി​ൽ 18 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ ഓ​ഡി​റ്റോ​റി​യ​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം മു​റ്റം ക​ട്ട പ​തി​പ്പി​ക്ക​ലും ഗേ​റ്റ് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.
മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കാ​ളി​കാ​വ് ജം​ഗ്ഷ​ൻ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് അ​ഞ്ചു മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ത്ത ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റ്റം ചെ​യ്ത് കി​ട്ടി​യ ഓ​ഫീ​സു​ക​ൾ എ​ല്ലാം ത​ന്നെ പ്ര​വ​ർ​ത്തി​ക്കാ​ൻ സം​വി​ധാ​ന​മു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.
കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്ക​രി​ച്ചി​ട്ട് ഒ​ന്പ​തു വ​ർ​ഷ​മാ​യി . എന്നാല്‌ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഖാ​ലി​ദ് , ബി​ഡി​ഒ പി. ​കേ​ശ​വ​ദാ​സ് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.