മാ​മാ​ങ്ക​ര ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Saturday, July 11, 2020 11:40 PM IST
എ​ട​ക്ക​ര: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന മാ​മാ​ങ്ക​ര ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മാ​യി. കെ​ട്ടി​ടം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ.​സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​റെ​ക്കാ​ലം മാ​മാ​ങ്ക​ര അ​ങ്ങാ​ടി​യി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ഡി​സ്പെ​ൻ​സ​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പ്രദേ​ശ​വാ​സി​ക​ളാ​യ പ്ലാ​ത്തോ​ട്ട​ത്തി​ൽ മ​ത്താ​യി, അ​ന്ന​മ്മ എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം പി.​ടി.​ചാ​ക്കോ​യും കു​ടും​ബ​വും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി.​സാ​വി​ത്രി, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി.​എ​ച്ച്.​സ​ലാ​ഹു​ദ്ദീ​ൻ, ടി.​എ​ൻ.​ബൈ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ൽ റ​ഹ്മാ​ൻ, ഹ​ഫ്സ​ത്ത് പു​ളി​ക്ക​ൽ, ആ​യു​ർ​വേ​ദ വ​കു​പ്പ് ഡി​എം​ഒ ഡോ.​ക​ബീ​ർ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​അ​ന്പി​ളി പ്ര​ഭാ​ക​ര​ൻ, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.