മ​ത്സ​രി​ച്ചോ​ടി​യ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Friday, July 10, 2020 10:15 PM IST
കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത 66-ൽ ​ച​ങ്കു​വെ​ട്ടി​ക്ക് സ​മീ​പം ചീ​ന​ക്ക​ലി​ൽ മ​ത്സ​രി​ച്ചെ​ത്തി​യ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ട്ട​ക്ക​ൽ പ​റ​ന്പി​ല​ങ്ങാ​ടി കു​ന്ന​ത്തു​പ​ടി ലി​യാ​ഖ​ത്തി​ന്‍റെ മ​ക​ൻ റ​ഹ്മാ​നാ​ണ് (19) മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന എ​ട​രി​ക്കോ​ട് സ്വ​ദേ​ശി താ​ജു​ദീ​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ.

ഇ​രു വാ​ഹ​ന​ങ്ങ​ളും അ​മി​ത​വേ​ഗ​ത​യി​ൽ ഒ​രേ ഭാ​ഗ​ത്തേ​ക്കു മ​ത്സ​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പെ​ട്ട കാ​റി​ൽ നി​ന്നു മാ​ര​കാ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കാ​റ് ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെ​ട്ടു. ബൈ​ക്ക് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഞ്ചാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. പ​രി​ക്കേ​റ്റ താ​ജു​ദീ​ൻ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ്. കോ​ട്ട​ക്ക​ൽ സി​ഐ പ്ര​ദീ​പ്, എ​സ്ഐ. റി​യാ​സ്ചാ​ക്കീ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.