വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ൽ ഗു​രു​പൂ​ർ​ണി​മ ആ​ഘോ​ഷം
Monday, July 6, 2020 11:00 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​നി​ലെ ഗു​രു​പൂ​ജ ആ​ഘോ​ഷ​ത്തി​ൽ സം​ബോ​ധ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള സ്വാ​മി അ​ധ്യാ​ത്മാ​ന​ന്ദ സ​ര​സ്വ​തി ഓ​ണ്‍​ലൈ​ൻ വ​ഴി ഗു​രു​പൂ​ർ​ണി​മ സ​ന്ദേ​ശം ന​ൽ​കി. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.വി​ഷ്ണു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.
ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ ജ​യ എ​സ്. ഉ​ണ്ണി (ഏ​ലം​കു​ളം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം), പു​ഷ്പ​ല​ത ശ​ശി​ധ​ര​ൻ (കീ​ഴാ​റ്റൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം) എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ പി.​ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം.​വി.​ബാ​ബു​രാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.​സം​ഗീ​ത അ​ധ്യാ​പി​ക​യാ​യ ദി​വ്യ​ഗീ​തം ആ​ല​പി​ച്ചു.