പ്ര​തി​ഷേ​ധ സ​മ​രം
Saturday, July 4, 2020 11:44 PM IST
എ​ട​ക്ക​ര: സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന കേ​ന്ദ്ര ഗ​വ​ൺമെ​ന്‍റി​ന്‍റെ ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കു​ക, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ സം​സ്ഥാ​ന ഗ​വൺമെ​ന്‍റി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന ആ​ർ.​ബിഐ. ന​ട​പ​ടി​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക തു​ട​ങ്ങി​യ ആവ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് കെ.​സി.​ഇ.​യു.(​സിഐടി​യു) എ​ട​ക്ക​ര ടൗ​ണി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സ​മ​രം സി​ഐടിയു എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി എം.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ബി​ദ് പാ​റ​പ്പു​റം, എം. ​ഷാ​ജി, ടി.​എ. അ​യ്യ​പ്പ​ൻ​കു​ട്ടി, ദി​വ്യ, അ​ർ​ഷ​ദ് ചു​ങ്ക​ത്ത​റ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.