മ​രം ക​ട​പു​ഴ​കി വീ​ണ് പ​ല​ച​ര​ക്ക് ക​ട ത​ക​ർ​ന്നു
Friday, July 3, 2020 11:59 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു പ​ല​ച​ര​ക്ക് ക​ട​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വെ​ട്ട​ത്തൂ​ർ ഹൈ​സ്കൂ​ൾ​പ്പ​ടി​യി​ൽ പി.​ടി. നാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​യ്ക്ക് മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ​ത്താ​യി നി​ല​നി​ന്നി​രു​ന്ന വ​ൻ മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

പ​ല​ച​ര​ക്ക് ക​ട​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും ഹാ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ളും മ​റ്റും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​തി​നു പു​റ​മെ, തൊ​ട്ട​ടു​ത്ത വൈ​ദ്യു​തി ലൈ​നി​നു മു​ക​ളി​ലേ​ക്കും മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ പ​തി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്ത് ഏ​റെ​നേ​രം വൈ​ദ്യു​തി ബ​ന്ധ​വും ത​ക​രാ​റി​ലാ​യി. തു​ട​ർ​ന്ന് കെഎസ്ഇ​ബി അ​ധി​കൃ​ത​രെ​ത്തി​യാ​ണ് പു​ന:​സ്ഥാ​പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​അ​ന്ന​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ സ്ഥലം സ​ന്ദ​ർ​ശ​ിച്ചു.