ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, June 30, 2020 9:49 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ബൈ​ക്ക് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്കു യാ​ത്രി​ക​നാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ല​പ്പു​റം താ​മ​ര​ക്കു​ഴി​യി​ൽ താ​മ​സി​ക്കു​ന്ന അ​ർ​ജു​ൻ-​ജി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (16) ആ​ണ് മ​രി​ച്ച​ത് . മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ്. കു​ടെ​യു​ണ്ടാ​യി​രു​ന്ന മ​ല​പ്പു​റം കാ​ള​ന്പാ​ടി പാ​ല​ത്തും​ക​ണ്ട​ത്തി​ൽ ഹാ​ഷിം ( 17 ) ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ വൈ​കി​ട്ടു മൂ​ന്നോ​ടെ കാ​വു​ങ്ങ​ലി​ലെ മ​ഹീ​ന്ദ്ര​പു​രി ഹോ​ട്ട​ലി​നു മു​ന്നി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം . ഇ​രു​വ​രും കാ​ള​ന്പാ​ടി ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു മ​ല​പ്പു​റ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം മ​ക്ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​ല​പ്പു​റ​ത്തെ​ത്തി​യ​ത്. പി​താ​വ് അ​ർ​ജു​ൻ വി​ദേ​ശ​ത്താ​ണ് . മാ​താ​വ് ജി​ജി മ​ല​പ്പു​റം മി​ഷ​ൻ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യാ​ണ്.