പെരിന്തൽമണ്ണ: വേങ്ങൂർ എംഇഎ എൻജിനീയറിംഗ് കോളജ് അവസാന വർഷ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തി വരുന്ന ’മെഹർ 20’ സമൂഹ വിവാഹം സമാപിച്ചു. നിർധനരായ പത്തു യുവതികളുടെ മംഗല്യ സ്വപ്നമാണ് പദ്ധതിയിലൂടെ സാക്ഷാത്കരിച്ചത്. വിദ്യാർഥികൾ, അധ്യാപകർ, മാനേജ്മെന്റ്, പൂർവവിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ എ. രമേഷ്, മാനേജർ സി.കെ സുബൈർ, വൈസ് പ്രിൻസിപ്പൽ ഹനീഷ് ബാബു, സ്റ്റാഫ് കോ-ഓർഡിനേറ്റർമായ വി.പി ഷംസുദീൻ, കണ്‍വീനർമാരായ മുഹമ്മദ് സ്വാലിഹ്, ഹസനത്ത്, ജസീൽ ഷാ, ലില്ലോജ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ ഷിഹാബ്, ഷിബിലി, തമീം, ഹിജാസ്, അനുവിന്ദ് എന്നിവർ നേതൃത്വം നൽകി.