സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച പ​ല ബ​സു​ക​ളും ഓ​ട്ടം നി​ർ​ത്തി
Friday, June 5, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക്ഡൗ​ണ്‍ കാ​ല​ത്തി​നു​ശേ​ഷ​മു​ള്ള സ​ർ​വീ​സു​ക​ളി​ലെ വ​ൻ ന​ഷ്ടം കാ​ര​ണം സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച സ്വ​കാ​ര്യ​ബ​സു​ക​ൾ നി​ര​ത്തി​ൽ​നി​ന്ന് പിന്മാ​റി​ത്തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഒ​രു സ​ർ​വീ​സും ന​ട​ത്തി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കു​ക​യോ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക​യോ ചെ​യ്യും വ​രെ സ​ർ​വീ​സ് ന​ട​ത്തേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. പ്ര​തി​ഷേ​ധ​മ​ല്ലെ​ന്നും ക​ന​ത്ത ന​ഷ്ടം സ​ഹി​ച്ച് സ​ർ​വീ​സ് ന​ട​ത്താ​നാ​കാ​ത്ത​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്നും ബ​സു​ട​മ സം​ഘ​ട​നാ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
യാ​ത്ര​ക്കാ​രു​ടെ കു​റ​വും യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​കെ.​ബാ​ബു​രാ​ജ് പ​റ​ഞ്ഞു.