ദേവികയുടെ മരണം: കളക്ടറേറ്റ് ഉപരോധിച്ചു
Tuesday, June 2, 2020 11:28 PM IST
മ​ല​പ്പു​റം : ഓ​ണ്‍​ലൈ​ൻ ക്ലാ​സ്് വീ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​ൽ മ​നം നൊ​ന്തു ആ​ത്മ​ഹ​ത്യ ചെ​യ്ത ഇ​രി​ന്പി​ളി​യം മ​ങ്കേ​രി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി കേ​ര​ള സ​ർ​ക്കാ​രാ​ണെ​ന്നു ആ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധി​ച്ചു..​ഇ​നി​യൊ​രു വി​ദ്യാ​ർ​ഥി ജീ​വ​ൻ പൊ​ലി​യാ​തി​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ട് വ​ച്ച​ത്.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​യാ​സ് മു​ക്കോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് പോ​ലും അ​വ​സ​രം ന​ഷ്ട​പ്പെ​ട​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി. രാ​ജീ​വ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​നി​ധീ​ഷ്,
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​റാ​യ ഉ​മ​റ​ലി ക​രേ​ക്കാ​ട്, മു​ഹ​മ്മ​ദ് പാ​റ​യി​ൽ, സ​ഫീ​ർ ജാ​ൻ, സു​നി​ൽ ചെ​റു​കോ​ട്, മു​ൻ പാ​ർ​ലമെ​ന്‍റ് പ്ര​സി​ഡ​ന്‍റ് യാ​സി​ർ പൊ​ട്ട​ച്ചോ​ല നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ​ബാ​ബ് വ​ക്ക​ര​ത്ത്, ഇ​സ്ലാ​ഹ് മ​ങ്ക​ട, ആ​സാ​ദ് മ​ഞ്ചേ​രി, ശ​റ​ഫു​ദീ​ൻ മ​ല​പ്പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​
മ​രി​ച്ച വി​ദ്യാ​ർ​ഥി​നി ദേ​വി​ക​യു​ടെ സ​ഹോ​ദ​രി​ക്ക് വേ​ണ്ട പ​ഠ​ന സൗ​ക​ര്യം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നുജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി പ​ച്ചേ​രി അ​റി​യി​ച്ചു.