കേ​ര ക​ർ​ഷ​ക സം​ഘം പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Friday, May 29, 2020 11:37 PM IST
നി​ല​ന്പൂ​ർ: ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ പോ​സ്റ്റോ​ഫീ​സി​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
തേ​ങ്ങ​യും വി​വി​ധ പ​ച്ച​ക്ക​റി വി​ള​ക​ളും അ​ണി നി​ര​ത്തി​യാ​യി​രു​ന്നു സ​മ​രം. ധ​ർ​ണ കേ​ര ക​ർ​ഷ​ക സം​ഘം നി​ല​ന്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​രം​ഗ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി പി.​ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ.​ഗി​രീ​ഷ് കു​മാ​ർ, രാ​ജ​ഗോ​പാ​ൽ നി​ല​ന്പൂ​ർ, പി.​പ്ര​സ​ന്ന​ൻ, നൗ​ഫ​ൽ അ​ന്പ​ല​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

നി​രോ​ധ​നാ​ജ്ഞ:
23 പു​തി​യ കേ​സു​ക​ൾ

മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ 23 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 26 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു.
നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ ഏ​ഴ് വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പോലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,408 ആ​യി.