പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എം​എ​ൽ​എ
Friday, May 29, 2020 11:37 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഏ​റ​നാ​ട് എം​എ​ൽ​എ പി.​കെ.​ബ​ഷീ​ർ. പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല ഭാ​ഗ​ത്ത് ത​ക​ർ​ന്ന പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് എം​എ​ൽ​എ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​ന് നി​ല​ന്പൂ​രി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​തും എ​ൽ​ഡി​എ​ഫ് ആ​ണ്.
2018 ലെ ​പ്ര​ള​യ​ത്തി​ൽ മ​തി​ൽ​മൂ​ല ഭാ​ഗ​ത്തെ റോ​ഡ് ത​ക​ർ​ന്നി​ട്ട് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ മി​നു​ട്സി​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഒ​ന്നും രേ​ഖ​പ്പെ​ടു​ത്താ​ൻ ഭ​ര​ണ സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് പെ​രു​ന്പ​ത്തൂ​ർ മേ​ഖ​ല​യി​ൽ ഭൂ​മി വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യാ​ണ് സി​പി​എം ന​ട​ത്തി​യ​ത്. ഈ ​അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് വി​ജി​ല​ൻ​സി​ൽ താ​ൻ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ചാ​ലി​യാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നാ​ല​ക​ത്ത് ഹൈ​ദ​ര​ലി, ഐ.​കെ.​യൂ​ന​സ് സ​ലീം, ആ​ട്ടി​രി ഹാ​രീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.