കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കു​ഴി​യി​ൽ വീ​ണു; കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്
Wednesday, May 27, 2020 11:27 PM IST
എ​ട​ക്ക​ര: കെഎൻജി റോ​ഡി​ൽ പാ​ലു​ണ്ട​യി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ത്തേ​ടം ന​ന്പൂ​രി​പ്പൊ​ട്ടി​യി​ലെ തു​പ്പി​ലി​ക്കാ​ട​ൻ ഷാ​ഹു​ൽ, ഭാ​ര്യ, മൂ​ന്ന് മ​ക്ക​ൾ എ​ന്നിവ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ഹു​ലി​ന്‍റെ ഭാ​ര്യ​യെ​യും ഒ​രു കു​ട്ടി​യെ​യും പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു മൂ​ന്നു പേ​രെ നി​ല​ന്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ചു​ങ്ക​ത്ത​റ​യി​ലെ ഭാ​ര്യ​വീ​ട്ടി​ൽ നി​ന്നും ന​ന്പൂ​രി​പ്പൊ​ട്ടി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട മാ​രു​തി ആ​ൾ​ട്ടോ കാ​ർ റോ​ഡ​രി​കി​ലെ നി​ർ​മാ​ണ​ശാ​ല​യി​ലെ കോ​ണ്‍​ക്രീ​റ്റ് ജ​ന​ലി​ലും വാ​തി​ൽ ക​ട്ടി​ല​യി​ലും മ​ര​ത്തി​ലും ഇ​ടി​ച്ച ശേ​ഷം കു​ഴി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​യാ​യ മൂ​ർ​ഖ​ൻ ശാ​രി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആം​ബു​ല​ൻ​സി​ൽ ഇ​വ​രെ നി​ല​ന്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.