പ​രി​ശോ​ധ​ന ന​ട​ത്തി
Monday, March 30, 2020 10:46 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റും റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം പ​ട്ടി​ക്കാ​ട്, ചു​ങ്കം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, ബേ​ക്ക​റി ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കൃ​ത്രി​മ​മാ​യ വി​ല​ക്ക​യ​റ്റ​മോ പൂ​ഴ്ത്തി വെ​യ്പ്പോ ഉ​ണ്ടാ​ക​രു​തെ​ന്ന് ക​ട​ക്കാ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ കെ.​മോ​ഹ​ൻ​ദാ​സ്, റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ദീ​പ, ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ ര​ഞ്ജി​ത്ത്, പ്ര​വീ​ണ്‍ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.