മാം​സ​ക​ട​ക​ളി​ൽ വ​ൻ തി​ര​ക്ക്:​ മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Sunday, March 29, 2020 10:40 PM IST
എ​ട​ക്ക​ര: സം​സ്ഥാ​ന​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം മേ​ഖ​ല​യി​ൽ തു​റ​ന്ന മാം​സ​ക​ട​ക​ളി​ൽ വ​ൻ തി​ര​ക്ക്, ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. പോ​ത്തു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ട് കേ​സു​ക​ളും, വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ന്ന​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ടു​ക​ളെ ക​ശാ​പ്പ് ന​ട​ത്തി​യി​രു​ന്നു.
പോ​ത്തു​ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചാ​ത്ത​മു​ണ്ട​യി​ലും, കൈ​പ്പി​നി​യി​ലു​മാ​ണ് ഇ​ന്ന​ലെ അ​റ​വ് ന​ട​ന്ന​ത്. ക​ട​ക​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​സ്ഐ കെ.​അ​ബ്ബാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തു​ക​യും ചാ​ത്തം​മു​ണ്ട​യി​ൽ എ​ട്ട് അ​ളു​ക​ളു​ടെ പേ​രി​ലും, കൈ​പ്പി​നി​യി​ൽ പ​തി​നൊ​ന്ന് ആളു​ക​ളു​ടെ പേ​രി​ലും കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.
മാ​സം വാ​ങ്ങാ​നാ​യി എ​ത്തി​യ നി​ര​വ​ധി​യാ​ളു​ക​ൾ പോ​ലീ​സി​ന്‍റെ വ​ര​വ് ക​ണ്ട് ഓ​ടി ര​ക്ഷ​പെ​ട്ടു. വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​രു​ത​യി​ൽ മാം​സ​വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നും പോ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.