വി​ധ​വ​ക​ൾ​ക്കു പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ചു​വെ​ന്ന്
Sunday, March 29, 2020 10:40 PM IST
മ​ങ്ക​ട: വി​ധ​വ​ക​ൾ​ക്ക് ഇ​ത്ത​വ​ണ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​നി​ല്ല. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക്ക​ണ​ക്കി​ന് വി​ധ​വ​ക​ളാ​ണ് പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്തൃ പ​ട്ടി​ക​യി​ൽ നി​ന്നു പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശി​ക​യു​ള്ള​തി​ൽ 2019 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലെ തു​ക മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്.
ഈ ​തു​ക വി​ത​ര​ണ​ത്തി​നാ​യി ന​ൽ​കി​യ പ​ട്ടി​ക​യി​ലാ​ണ് വി​ധ​വ​ക​ളെ ഒ​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​ധ​വ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ പു​ന​ർ വി​വാ​ഹി​ത​ര​ല്ല എ​ന്ന​തി​നു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നു സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണ​മെ​ന്നു നേ​ര​ത്തെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തു പ്ര​കാ​രം വേ​ണ്ട രേ​ഖ​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടും പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ൽ മു​ന്നു​റോ​ളം വി​ധ​വ​ക​ൾ​ക്കും, അ​ങ്ങാ​ടി​പ്പു​റ​ത്ത് എ​ണ്ണൂ​റി​ൽ​പ​രം വി​ധ​വ​ക​ൾ​ക്കും പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു നി​ശ്ചി​ത സ​മ​യ​ത്തു സോ​ഫ്റ്റ​വെ​യ​റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​താ​ണ് പെ​ൻ​ഷ​ൻ മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.
രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് ആ​ളു​ക​ൾ തൊ​ഴി​ലി​ല്ലാ​തെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്പോ​ൾ സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷ​ൻ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളെ അ​ട്ടി​മ​റി​ച്ചാ​ണ് സ​ർ​ക്കാ​ർ ര​ണ്ടു മാ​സ​ത്തെ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ​താ​യി വി​ധ​വ​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നാ​യാ​ൽ ത​ന്നെ ഈ ​ര​ണ്ടു​മാ​സ​ത്തെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും ആ​ശ​ങ്ക​യു​ണ്ട്.
അ​തി​നി​ടെ മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ക്കി​ട​ന്ന 180 വി​ധ​വ പെ​ൻ​ഷ​ൻ ഫ​യ​ലു​ക​ൾ സോ​ഫ്റ്റ് വെ​യ​റി​ൽ അ​പ്ഡേ​റ്റ് ചെ​യ്ത​താ​യി മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മേ​രി​സ​ണ്‍ മൈ​ക്കി​ൾ അ​റി​യി​ച്ചു.