യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Sunday, March 29, 2020 8:49 PM IST
എ​ട​പ്പാ​ൾ: യു​വ​തി​യെ ഭ​ർ​തൃ​വീ​ട്ടി​ലെ ജ​ന​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പൂ​ക്ക​ര​ത്ത​റ ബോം​ബെ​പ്പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന നെ​ടി​യോ​ട​ത്ത് വ​ള​പ്പി​ൽ മ​ഹേ​ഷി​ന്‍റെ ഭാ​ര്യ ശ​ര​ണ്യ(21)​യെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വീ​ടി​ന​ക​ത്തെ മു​റി​യി​ലെ ജ​ന​ൽ​ക​ന്പി​യി​ൽ ഷാ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് തൂ​ങ്ങി​യ​ത്.

ച​ങ്ങ​രം​കു​ളം സി​ഐ ബ​ഷീ​ർ ചി​റ​ക്ക​ൽ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ചാ​ലി​ശേ​രി സ്വ​ദേ​ശി​യാ​യ ശ​ര​ണ്യ​യു​ടെ വി​വാ​ഹം ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ക​ഴി​ഞ്ഞ​ത്. ഒ​ന്ന​ര വ​യ​സു​ള്ള മ​ക​ളു​ണ്ട്. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തീ​ക​രി​ച്ച് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.