വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Saturday, March 28, 2020 11:23 PM IST
പൂ​ക്കോ​ട്ടും​പാ​ടം: ലോ​ക്ക് ടൗ​ണ്‍ ദി​വ​സ​ങ്ങ​ളി​ൽ പൂ​ക്കോ​ട്ടും​പാ​ടം അ​ങ്ങാ​ടി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ്. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 50 ഓ​ളം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത് 21 ദി​വ​സം ക​ഴി​ഞ്ഞാ​ലേ വാ​ഹ​നം തി​രി​ച്ചു ന​ൽ​കൂ​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഒ​രാ​വ​ശ്യ​വും ഇ​ല്ലാ​തെ അ​ങ്ങാ​ടി കാ​ണാ​ൻ എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഘം ചേ​ർ​ന്നു ക​ളി​ക്കു​ന്പോൾ കാ​രം​ബോ​ർ​ഡു​ക​ളും ഫു​ട്ബോ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ക​രു​ളാ​യി ചെ​ട്ടി​യി​ൽ കൂ​ട്ട​മാ​യി ചാ​യ കു​ടി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ ചാ​യ​ക​ട ന​ട​ത്തി​യ ക​ട ഉ​ട​മ​സ്ഥ​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.