കോ​ടാ​ലി​പ്പൊ​യി​ൽ നി​വാ​സി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച് സ്വ​കാ​ര്യ ക്ലി​നി​ക്
Friday, March 27, 2020 10:49 PM IST
എ​ട​ക്ക​ര: കോ​ടാ​ലി​പ്പൊ​യി​ൽ നി​വാ​സി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച് പോ​ത്തു​ക​ല്ലി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്ക്. പോ​ത്തു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക്ലി​നി​ലെ ഡോ​ക്ട​റാ​ണ് കോ​ടാ​ലി​പ്പൊ​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്.
ഇ​ത് സം​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ അ​റി​യി​പ്പും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ടാ​ലി​പ്പൊ​യി​ൽ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് നോ​ട്ടീ​സ് പ​തി​പ്പി​ച്ചി​ട്ടു​ള്ള​ത്. പ​നി, ത​ല​വേ​ദ​ന, ചു​മ, തൊ​ണ്ട​വേ​ദ​ന, ശ​രീ​ര​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ 1056 ന​ന്പ​രി​ലോ, അ​ടു​ത്തു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലോ ബ​ന്ധ​പ്പെ​ടാ​നാ​ണ് നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്.
വി​വ​ര​മ​റി​ഞ്ഞ് പ്ര​തി​ഷേ​ധ​വു​മാ​യി വി​വ​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ഇ​ന്ന​ലെ ഡോ​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ പ​തി​നാ​ല് ജി​ല്ല​ക​ളി​ലും നൂ​ൽ​പു​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ക​വ​ഴി അ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രാ​ണ് കോ​ടാ​ലി​പ്പൊ​യി​ലി​ലെ ജ​ന​ങ്ങ​ളെന്നും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് നോ​ട്ടീ​സ് പ​തി​ച്ച​തെ​ന്നു​മാ​ണ് ഡോ​ക്ട​റു​ടെ മ​റു​പ​ടി.
ഇ​ത് സം​ബ​ന്ധി​ച്ച് അ​ബു ആ​ന​പ്പ​ട്ട​ത്ത്, ഷം​സു​ദീ​ൻ കോ​ടാ​ലി​പ്പൊ​യി​ൽ, അ​ബ്ദു​ട്ടി, അ​ഷ്റ​ഫ്, ലി​യാ​ക്ക​ത്ത് എ​ന്നി​വ​രാ​ണ് പോ​ത്തു​ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ക്ലി​നി​ക്കി​ന് മു​ൻ​പി​ൽ പ​തി​ച്ച നോ​ട്ടീ​സ് ഡോ​ക്ട​ർ മാ​റ്റി​യി​ട്ടു​ണ്ട്.