കൊ​റോ​ണ ഭീ​തി​യി​ൽ 10 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റി
Thursday, March 26, 2020 11:07 PM IST
നി​ല​ന്പൂ​ർ: കൊ​റോ​ണ ഭീ​തി​യെ തു​ട​ർ​ന്ന് പ​ത്തോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് താ​മ​സം മാ​റ്റി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം ആ​ദി​വാ​സി കോ​ള​നി​യി​ലെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി അ​ള​ക്ക​ൽ ഭാ​ഗ​ത്ത് കു​റ​ഞ്ഞി​തോ​ടി​ന് സ​മീ​പം ക​ഴി​യു​ന്ന​ത്. പെ​രു​വ​ന്പാ​ടം കോ​ള​നി​യി​ൽ 80 ലേ​റെ കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ല​തും കൂ​ട്ടു​കു​ടും ബ​ങ്ങ​ളാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​രം താ​മ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് 80 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ അ​ങ്ക​ണ​വാ​ടി, ബ​ദ​ൽ സ്കൂ​ൾ, കാ​ലി തൊ​ഴു​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​ത്. അ​തി​നാ​ൽ കൊ​റോ​ണ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഏ​പ്രി​ൽ 14 വ​രെ വ​ന​ത്തി​ൽ ക​ഴി​യാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.
ഐ​ടിഡിപി പ്രെ​മോ​ട്ട​ർ മ​നോ​ഹ​ര​ൻ, ആ​ദി​വാ​സി സം​ഘ​ട​ന​യു​ടെ വ​നി​താ നേ​താ​വ് ബി​ന്ദു പെ​രു​വ​ന്പാ​ടം എ​ന്നു​വ​രു​ൾ​പ്പെ​ടെ വ​ന​ത്തി​ലു​ണ്ട്. കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലേ​ക്ക് എ​ത്തു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​രാ​തി​പ്പെ​ടു​ന്നു. ഭ​ക്ഷ്യ​ക്ഷാ​മ​വു​മു​ണ്ട്. ആ​ദി​വാ​സി കോ​ള​നി​ക​ളി​ലും ഉ​ൾ​വ​ന​ങ്ങ​ളി​ലും ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ന്പു​മ​ല കോ​ള​നി​യി​ലെ 26 കു​ടും​ബ​ങ്ങ​ളി​ൽ 14 കു​ടും​ബ​ങ്ങ​ൾ പ​ന്തീ​രാ​യി​രം വ​ന​ത്തി​ലെ കു​റു​വ​ൻ പു​ഴ​യു​ടെ തീ​ര​ത്തും പ്ലാ​ക്ക​ൽ ചോ​ല കോ​ള​നി​യി​ലെ എ​ട്ടു കു​ടും​ബ​ങ്ങ​ൾ കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ തീ​ര​ത്തും വെ​ണ്ണേ​ക്കോ​ട് കോ​ള​നി​യി​ലെ നാ​ലു കു​ടും​ബ​ങ്ങ​ൾ എ​ട്ടാം ബ്ലോ​ക്കി​ലെ പാ​റ​യു​ടെ ഗു​ഹ​യി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.