ബ​ഡ്സ് സ്കൂ​ൾ അം​ഗ​ങ്ങ​ൾ വി​നോ​ദ​യാ​ത്ര ന​ട​ത്തി
Saturday, February 22, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​ള്ള ബ​ഡ്സ് സ്കൂ​ളി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ന്പു​ഴ​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര ന​ട​ത്തി. പ​തി​നെ​ട്ടു വ​യ​സി​നു താ​ഴെ​യു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ട​ന്ന കു​ട്ടി​ക​ൾ​ക്കാ​യി 2018 ജൂ​ലൈ മു​ത​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ബി​ലി റോ​ഡി​ലെ പ​ഴ​യ ആ​യു​ർ​വേ​ദ വേ​ദ ഒ.​പി. കെ​ട്ടി​ടം ന​വീ​ക​രി​ച്ച് ബ​ഡ്സ് സ്കൂ​ൾ ആ​രം​ഭി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 11 കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ഈ ​വ​ർ​ഷം മു​ത​ൽ 20 കു​ട്ടി​ക​ളാ​യി വ​ർ​ധി​ച്ചു. ഒ​രു സ്പെ​ഷ​ൽ ടീ​ച്ച​റും ഒ​രു ആ​യ​യു​മാ​ണ് സ്കൂ​ളി​ന്‍റെ ന​ട​ത്തി​പ്പ് നി​ർ​വ​ഹി​ക്കു​ന്ന​ത്. സ​ഹാ​യ​ത്തി​നാ​യി നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളു​മ​ട​ങ്ങു​ന്ന വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള പാ​ഠ്യ​പ​ദ്ധ​തി​ക്കൊ​പ്പം സെ​ന്‍റ​റി​ൽ കു​ട്ടി​ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ന​ൽ​കി​വ​രു​ന്നു.
കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ വാ​ഹ​ന​വും ഭ​ക്ഷ​ണ​വും സ്കൂ​ളി​ൽ ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ബ​ഡ്സ് സ്കൂ​ളി​ലെ പ​ഠ​നം കു​ട്ടി​ക​ളി​ൽ വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കി​യ​താ​യി ര​ക്ഷി​താ​ക്ക​ൾ അ​റി​യി​ച്ചു. ഈ ​പ​ഠ​ന പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ല​ന്പു​ഴ​യി​ലേ​ക്കു വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.
വി​നോ​ദ​യാ​ത്ര ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​സു​കു​മാ​ര​ൻ, സ്പെ​ഷ​ൽ ടീ​ച്ച​ർ മി​ത​ജോ​സ്, ആ​യ​മാ​രാ​യ ര​മ​ണി, ബി​ന്ദു എ​ന്നി​വ​രും 20 കു​ട്ടി​ക​ളും 25 ര​ക്ഷി​താ​ക്ക​ളും യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.