ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​രോ​ധ​ക്കോ​ട്ട മ​ഞ്ചേ​രി​യി​ൽ
Thursday, February 20, 2020 12:44 AM IST
മ​ഞ്ചേ​രി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക, ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി മ​ഞ്ചേ​രി പൗ​ര​സ​മി​തി 23ന് ​മ​ഞ്ചേ​രി​യി​ൽ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ പ്ര​തി​രോ​ധ​ക്കോ​ട്ട സം​ഘ​ടി​പ്പി​ക്കു​ന്നു. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളാ​യ കെ.​മാ​ധ​വ​ൻ​നാ​യ​ർ സ്മാ​ര​ക സൗ​ധം മു​ത​ൽ നെ​ല്ലി​ക്കു​ത്ത് ആ​ലി​മു​സ്ല്യാ​ർ സ്മാ​ര​ക സൗ​ധം വ​രെ തോ​ളോ​ട് തോ​ൾ ചേ​ർ​ന്നു നി​ന്നാ​ണ് പ്ര​തി​രോ​ധ കോ​ട്ട​തീ​ർ​ക്കു​ന്ന​ത്. വൈ​കിട്ട് 4.30ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 12000 ത്തി​ല​ധി​കം പേ​ർ അ​ണി​നി​ര​ക്കും.
ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്ക​ൽ, പ്ര​തി​ഞ്ജ​യെ​ടു​ക്ക​ൽ എ​ന്നി​വ​യ്ക്ക് ശേ​ഷം ദേ​ശീ​യ​ഗാ​നം ചൊ​ല്ലി​ പി​രി​യു​ം. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം സു​ബൈ​ദ, മം​ഗ​ലം ഗോ​പി​നാ​ഥ്, എം. ​കേ​ശ​വ​ൻ നാ​യ​ർ, യു.​എ ല​ത്തീ​ഫ്, ടി.​പി രാ​മ​ച​ന്ദ്ര​ൻ, പി.​പി മു​ഹ​മ്മ​ദ് മൗ​ല​വി, അ​ലി ഫൈ​സി, ഫാ. ​ജ​യ​ദാ​സ് മി​ത്ര​ൻ, ഫാ. ​ജോ​ർ​ജ് മു​ണ്ട​ക്ക​ൽ, ടി.​പി വി​ജ​യ​കു​മാ​ർ, കെ.​സി കൃ​ഷ്ണ​ദാ​സ് രാ​ജ, ബീ​ന ജോ​സ​ഫ്, പി.​എം സ​ഫ​റു​ള്ള, എം.​പി.​എ ഹ​മീ​ദ് കു​രി​ക്ക​ൾ, ഒ.​എം.​എ റ​ഷീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഓ​വു​ങ്ങ​ൽ അ​ബ്ദു​ൽ അ​ലി, ന​സ്റു​ദീ​ൻ ആ​ലു​ങ്ങ​ൽ, പി.​വി മു​ഹ​മ്മ​ദ്കു​ട്ടി, കൊ​ട​വ​ണ്ടി ഹ​മീ​ദ്, ച​മ​യം സ​ക്കീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.