സി​ബി​എ​സ്ഇ പ​ഠ​ന​ശി​ബി​രം സംഘടിപ്പിച്ചു
Monday, February 17, 2020 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന​നു​ഗു​ണ​മാ​യി സി​ബി​എ​സ്ഇ നി​ഷ്ക​ർ​ഷി​ക്കു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ​രീ​തി​ക​ളെ​യും നൂ​ത​ന പാ​ഠ്യ​പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ച് ര​ക്ഷി​താ​ക​ൾ​ക്കു അ​വ​ബോ​ധം ന​ൽ​കാ​നാ​യി മ​ഞ്ചേ​രി മു​ബാ​റ​ക് ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു. അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ൾ നാ​സ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
മെ​ഡി​ക്ക​ൽ എ​ൻ​ജി​നിയ​റിം​ഗ് ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ സി​ബി​എ​സ്ഇ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ എ​സ്എം​സി സെ​ക്ര​ട്ട​റി ഒ.​വ​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​വും അ​ര​ങ്ങേ​റി.
പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ ജ​ലാ​ൽ മാ​ളി​യേ​ക്ക​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഹൈ​ദ​ർ അ​ലി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​ബ്ദു​സ​ലാം, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ, പി.​ടി ഫൈ​സ​ൽ, സ്വാ​തി രാ​ജു, ടി. ​ഫാ​ത്തി​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.