ബ​ഹു​സ്വ​ര കൂ​ട്ടാ​യ്മ ശ്ര​ദ്ധേ​യ​മാ​യി
Monday, February 17, 2020 12:45 AM IST
പൂ​ക്കോ​ട്ടും​പാ​ടം :എം​ഇ​എ​സ് പൂ​ക്കോ​ട്ടും​പാ​ടം യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​തേ​ത​ര ബ​ഹു​സ്വ​ര കൂ​ട്ടാ​യ്മ പൊ​തു​സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​വും ദേ​ശീ​യ​ത​യും മ​തേ​ത​ര​ത്വ​വും കാ​ത്തു​സൂ​ക്ഷി​ക്കാ​നും വ​ർ​ത്ത​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കു​ന്ന പൗ​ര​ത്വ നിയമ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്കു​ക, ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. ബ​ഹു​ജ​ന മ​തേ​ത​ര സം​ഗ​മം എം​ഇ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എ​ൻ.​എം മു​ജീ​ബ് റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ടു​ക്കി ഡി​സി​സി സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ഷൈ​ജു ഖാ​ൻ എം​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ.​സി സ​ലാ​ഹു​ദീ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ അ​സീ​സ് കാ​ഞ്ഞി​രം​പാ​റ, കെ.​പി ഷൗ​ക്ക​ത്ത​ലി, കെ.​കെ ഷാ​ജി, ഹം​സ കു​രി​ക്ക​ൾ, പ്ര​ഫ.​ഒ​പി അ​ബ്ദു​റ​ഹ്മാ​ൻ, ഇ.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ വി.​കെ അ​ന​ന്ദ​കൃ​ഷ്ണ​ൻ, കേ​ന്പി​ൽ ര​വി, പി.​എം സീ​തി​ക്കോ​യ ത​ങ്ങ​ൾ തുടങ്ങിയവ​ർ പ്രസംഗിച്ചു.