ജ​ന​വി​രു​ദ്ധ കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രേ എ​ൽ​ഡി​എ​ഫ് മാ​ർ​ച്ച് നാ​ളെ
Monday, February 17, 2020 12:43 AM IST
മ​ല​പ്പു​റം : കേ​ന്ദ്ര ബ​ജ​റ്റി​ലെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യി ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​ന്പി​ച്ച തോ​തി​ലു​ള്ള സ്വ​കാ​ര്യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്കു മി​നി​മം, വേ​ത​നം കൂ​ലി 21000 രൂ​പ​യാ​യി അ​നു​വ​ദി​ക്കു​ക, കാ​ർ​ഷി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ ഒ​റ്റ​ത്ത​വ​ണ​യാ​യി എ​ഴു​തി​ത്ത​ള്ളു​ക, പ്ര​ധാ​ന​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​രി​ന്‍റെ വി​ഭ​വ​ങ്ങ​ളു​ടെ വെ​ട്ടി​ക്കു​റ​വ് അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ്ര​ക്ഷോ​ഭം.
മാ​ർ​ച്ച് രാ​വി​ലെ പ​ത്തി​നു ആ​രം​ഭി​ക്കും. മ​ല​പ്പു​റം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം പി.​പി സു​നീ​റും പെ​രി​ന്ത​ൽ​മ​ണ്ണ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​രം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​പി വാ​സു​ദേ​വ​നും തി​രൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ക്കു​ന്ന മാ​ർ​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ മോ​ഹ​ൻ​ദാ​സും കൊ​ണ്ടോ​ട്ടി പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. കൃ​ഷ്ണ​ദാ​സും എ​ട​പ്പാ​ൾ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ത് കൊ​ളാ​ടി​യും പൊ​ന്നാ​നി ച​ന്ത​പ്പ​ടി പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ടി.​എം സി​ദീ​ഖും താ​നൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ഇ. ​ജ​യ​നും ചെ​മ്മാ​ട് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നും പ​ടി​ക്ക​ൽ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് സി. ​ദി​വാ​ക​ര​നും വ​ളാ​ഞ്ചേ​രി പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കു ന​ട​ക്കു​ന്ന മാ​ർ​ച്ച് പി.​പി സ​ക്ക​റി​യ​യും അ​രീ​ക്കോ​ട് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് വി.​എം ഷൗ​ക്ക​ത്തും വേ​ങ്ങ​ര പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് വി.​പി അ​നി​ലും മ​ക്ക​ര​പ​റ​ന്പ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ ശി​വ​ശ​ങ്ക​ര​നും വ​ണ്ടൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് എ​ൽ​ജെ​ഡി ജി​ല്ലാ സെ​ക്ര​ട്ട​റി സ​ബാ​ഹ് പു​ൽ​പ്പ​റ്റ​യും മ​ഞ്ചേ​രി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ഐ​എ​ൻ​എ​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഒ.​കെ ത​ങ്ങ​ളും പൂ​ക്കോ​ട്ടും​പാ​ട​ത്ത് പി.​എം. സ​ഫ​റു​ള്ള​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന്് ക​ണ്‍​വീ​ന​ർ പി.​പി സു​നീ​ർ അ​ഭ്യ​ർ​ഥി​ച്ചു.