മാ​ലി​ന്യം നീ​ക്കം ചെ​യ്തു
Sunday, January 26, 2020 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ദേ​ശീ​യ,സം​സ്ഥാ​ന പാ​ത​ക​ൾ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​നു തു​ട​ക്ക​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ -ഉൗ​ട്ടി റോ​ഡി​ൽ അ​ൽ​ശി​ഫാ ഹോ​സ്പി​റ്റ​ലി​നു സ​മീ​പം സം​സ്ഥാ​ന പാ​ത​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ അ​ൽ​ശി​ഫ ന​ഴ്സി​ങ്ങ് വി​ഭാ​ഗ​ത്തി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ശു​ചീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കി​ഴി​ശേ​രി മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലി​പ് കു​മാ​ർ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ എം. ​പ്രേ​മ​ല​ത, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​രാ​ജീ​വ​ൻ, അ​ൽ​ശി​ഫ ന​ഴ്സി​ംഗ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, ജാ​ൻ​സ​ണ്‍ മാ​ത്യു, ജി​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.