കാ​റ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ ആ​ളും മ​രി​ച്ചു
Friday, January 24, 2020 12:14 AM IST
എ​ട​ക്ക​ര: വ​ണ്ടൂ​രി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളും ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. പാ​ലേ​മാ​ട് പൂ​ള​ക്കു​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ ഭാ​ര്യ ബാ​ലാ​മ​ണി (58) യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പാ​ലു​ണ്ട ഹൈ​ന്ദ​വ ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

ആ​രോ​ഗ്യ വ​കു​പ്പി​ൽ നി​ന്നും വി​ര​മി​ച്ച ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യി​രു​ന്നു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം, പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു. 14ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും പാ​ലേ​മാ​ട്ടെ വീ​ട്ടി​ലേ​ക്കു​ള​ള യാ​ത്ര​ക്കി​ട​യി​ൽ കാ​ട്ടു​മു​ണ്ട ചെ​മ്മ​ര​ത്താ​ണ് ഇ​വ​രു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ച​ന്ദ്ര​ശേ​ഖ​ര​ൻ 16ന് ​മ​രി​ച്ചു. മ​ക​ൻ ജി​ഷ്ണു, മ​ക​ന്‍റെ ഭാ​ര്യ സം​ഗീ​ത എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ബാ​ലാ​മ​ണി യു​ടെ മ​റ്റു മ​ക്ക​ൾ: ബ​ബി​ത (സെ​ക്ര​ട്ട​റി വ​നി​ത സ​ഹ​ക​ര​ണ ബാ​ങ്ക്, മൂ​ത്തേ​ടം), സു​മി​ത. മ​രു​മ​ക്ക​ൾ: മ​നോ​ജ് കു​മാ​ർ, ശ്രീ​നി​വാ​സ​ൻ.