വീ​ട്ട​മ്മ​യെ കാ​ണാ​താ​യി​ട്ടു നാ​ലു വ​ർ​ഷം: അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല
Friday, January 24, 2020 12:14 AM IST
മ​ഞ്ചേ​രി: നാ​ലു വ​ർ​ഷം മു​ന്പു പി​ഞ്ചു കു​ഞ്ഞു​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് യു​വാ​വി​നൊ​പ്പം കാ​ണാ​താ​യ ഭ​ർ​തൃ​മ​തി​യെ സം​ബ​ന്ധി​ച്ചു​ള്ള ദു​രൂ​ഹ​ത​ക​ൾ വ്യാ​പ​ക​മാ​കു​ന്നു. പോ​ലീ​സും സൈ​ബ​ർ​സെ​ല്ലും കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചി​ട്ടും നാ​ളി​തു​വ​രെ കേ​സി​നു തു​ന്പു​ണ്ടാ​ക്കാ​നാ​യി​ല്ല. 2016 മാ​ർ​ച്ച് 31നാ​ണ് മ​ഞ്ചേ​രി വേ​ട്ടേ​ക്കോ​ട് പു​ല്ല​ഞ്ചേ​രി സ്വ​ദേ​ശി പ്ര​കാ​ശ​ന്‍റെ ഭാ​ര്യ​യാ​യ മി​നി​മോ​ളെ കാ​ണാ​യ​ത്.
രാ​വി​ലെ പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണ്. മു​പ്പ​ത്തി​യൊ​ന്നു​കാ​രി​യാ​യ മി​നി​മോ​ൾ എ​ട്ട്, പ​ത്ത് വ​യ​സു​ള്ള ര​ണ്ടു മ​ക്ക​ളു​ണ്ട്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് പ്ര​കാ​ശ​ൻ മ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മി​നി​മോ​ളെ കാ​ണാ​താ​യ ദി​വ​സം ത​ന്നെ മ​ഞ്ചേ​രി പാ​പ്പി​നി​പ്പാ​റ സ്വ​ദേ​ശി സു​ബീ​ഷ (40)നെ ​കാ​ണാ​താ​യ​താ​ണ് ദു​രൂ​ഹ​ത​ക്കു കാ​ര​ണം. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സു​ബീ​ഷ​ൻ.
പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രേ പീഡന കേ​സ് നി​ല​വി​ലു​ണ്ട്. പ്ര​വാ​സി​യു​ടെ ഭാ​ര്യ​യെ വ​ശീ​ക​രി​ച്ച് പീ​ഡി​പ്പി​ക്കു​ക​യും ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. മി​നി​മോ​ൾ മ​ഞ്ചേ​രി​യി​ലെ ബാ​ഗ് ഷോ​പ്പി​ൽ ജോ​ലി ചെ​യ്ത് വ​ര​വെ​യാ​ണ് ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള സു​ബീ​ഷ​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്.
മി​നി​മോ​ളു​ടെ തി​രോ​ധാ​ന​ത്തി​നു ശേ​ഷം ഇ​വ​രെ ര​ണ്ടു​പേ​രെ​യും നാ​ട്ടു​കാ​രാ​യ ചി​ല​ർ കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി​യി​ൽ ക​ണ്ട​താ​യി പ​റ​യു​ന്നു. തു​ട​ർ​ന്നു മ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടും പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​രു​വ​രും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ കു​ഴ​ക്കു​ന്ന​ത്. മി​നി​മോ​ളു​ടെ പേ​രി​ൽ പു​ല്ല​ഞ്ചേ​രി പൂ​വ്വ​ത്തി​ച്ചാ​ലി​ൽ പ​ത്തു സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മു​ണ്ട്.
ഇ​വ​രെ കാ​ണാ​താ​കു​ന്ന​തി​നു മു​ന്പാ​യി ഈ ​വ​സ്തു​വി​ന്‍റെ പ്ര​മാ​ണം മ​ഞ്ചേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ൽ പ​ണ​യം വ​ച്ച് ര​ണ്ടു ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഇ​തി​ന് ജ​പ്തി നോ​ട്ടീ​സ് വ​ന്ന​തോ​ടെ പ്ര​കാ​ശ​നും മ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. പ​ണം ത​ട്ടി​യെ​ടു​ത്ത ശേ​ഷം സു​ബീ​ഷ​ൻ മി​നി​മോ​ളെ അ​പാ​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന ആ​ശ​ങ്കയും കു​ടും​ബ​ത്തി​നു​ണ്ട്. രി​ങ്ക​ൽ ക്വാ​റി​യി​ൽ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പ്ര​കാ​ശ​ൻ മി​നി​മോ​ളു​ടെ തി​രോ​ധാ​ന ശേ​ഷം മ​ക​ളെ സ​ഹോ​ദ​രി​യു​ടെ​യും മ​ക​നെ മി​നി​മോ​ളു​ടെ മാ​താ​വ് കു​ളു​മ​യു​ടെ​യും കൂ​ടെ അയച്ചു. കാ​ണാ​താ​യ​വ​രെ സം​ബ​ന്ധി​ച്ച് നാ​ളേ​റെ ക​ഴി​ഞ്ഞി​ട്ടും വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ന്ദ​ഗ​തി​യി​ലാ​യ കേ​സ​ന്വേ​ഷ​ണ​ത്തി​ന് മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ എ​സ്ഐ ന​സ്റു​ദ്ദീ​ൻ നാ​നാ​ക്ക​ലും സം​ഘ​വും ഏ​റ്റെ​ടു​ത്ത​തോ​ടെ പു​തു​ജീ​വ​ൻ ല​ഭി​ച്ചി​രി​ക്ക​യാ​ണ്.