വീ​ട്ട​മ്മ​യു​ടെ പേ​രി​ൽ വാ​യ്പ​യെ​ടു​ത്ത് പ​ണം ത​ട്ടിയെന്ന്
Thursday, January 23, 2020 12:19 AM IST
മ​ല​പ്പു​റം: അ​മ​ര​ന്പ​ലം എ​ആ​ർ ന​ഗ​ർ കോ​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ൻ വീ​ട്ട​മ്മ​യു​ടെ പേ​രി​ലു​ള്ള ആ​ധാ​രം പ​ണ​യ​പ്പെ​ടു​ത്തി 45 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി വ​നി​താ ക​മ്മീ​ഷ​ന് മു​ന്നി​ൽ പ​രാ​തി ല​ഭി​ച്ചു. പ​ല ത​വ​ണ​ക​ളാ​യി രേ​ഖ​ക​ൾ ഒ​പ്പി​ട്ടു​വാ​ങ്ങി ത​ന്നെ വ​ഞ്ചി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.
തു​ക ത​നി​ക്ക് കി​ട്ടി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി സ​ഹ​ക​ര​ണ വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്നും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം.​രാ​ധ പ​റ​ഞ്ഞു.
ഭ​ർ​ത്താ​വ് മ​രി​ച്ച ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ സ്വ​ത്തു​ക്ക​ളും പ​ണ​വും ഭ​ർ​തൃ​വീ​ട്ടു​കാ​ർ ത​ട്ടി​യെ​ടു​ത്തെന്ന് കാണിച്ചുള്ളതാണ് മറ്റൊരു പരാതി. പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സി​റ്റി​ംഗിൽ വ​നി​ത ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ക​മാ​ലും ഇ.​എം.​രാ​ധ​യും പ​ങ്കെ​ടു​ത്തു. അ​ഭി​ഭാ​ഷ​ക​രാ​യ ഷാ​ൻ​സി ന​ന്ദ​കു​മാ​ർ, രാ​ജേ​ഷ് പു​തു​ക്കോ​ട്, ബീ​ന എ​ന്നി​വ​രും സി​റ്റി​ംഗി​ൽ പ​ങ്കെ​ടു​ത്തു.
50 പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​ൽ ആ​റെ​ണ്ണം തീ​ർ​പ്പാ​ക്കി. ര​ണ്ട് പ​രാ​തി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​നാ​യി മാ​റ്റി​വച്ചു. 42 പ​രാ​തി​ക​ൾ ഫെ​ബ്രു​വ​രി 27 ന് ​ന​ട​ക്കു​ന്ന അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി.