അ​ങ്ങാ​ടി​പ്പു​റ​ത്തെ ഗു​ണ്ടാ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണം: സി​പി​എം
Monday, December 9, 2019 12:21 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റ​ത്തെ​യും പ​രി​സ​ര​ത്തെ​യും ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു സി​പി​എം അ​ങ്ങാ​ടി​പ്പു​റം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ബൈ​ക്ക് യാ​ത്രി​ക​നാ​യ ചെ​ര​ക്കാ​പ്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ന്പു പൈ​പ്പു​ക​ൾ കൊ​ണ്ടു ത​ല​ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​മാ​ണ് ഒ​ടു​വി​ലെ​ത്തേ​ത്. ക​ഴി​ഞ്ഞ​മാ​സം ആ​ശാ​രി​പ്പ​ടി, അ​ങ്ങാ​ടി​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ ഗു​ണ്ട​ക​ൾ ക​ട​ക​ള​ട​ക്കം ത​ല്ലി​ത്ത​ക​ർ​ത്തു പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ക്ര​മി​ച്ചു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു.
ഇ​തേ സം​ഘം ത​ന്നെ​യാ​ണ് ചെ​ര​ക്കാ​പ്പ​റ​ന്പ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു സി​പി​എം ചൂ​ണ്ടി​ക്കാ​ട്ടി. ക്വ​ട്ടേ​ഷ​ൻ, മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ൾ പ്ര​ദേ​ശ​ത്തു ത​ന്പ​ടി​ച്ചു ജ​ന​ജീ​വി​തം അ​സ്വ​സ്ഥ​മാ​ക്കു​ക​യാ​ണ്. ഇ​ത്ത​രം ക്രി​മി​നി​ൽ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ൽ കെ.​ടി. അ​ലി അ​സ്ക്ക​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.