സ്നേ​ഹ​സം​ഗ​മം ന​ട​ത്തി
Monday, December 9, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദീ​ർ​ഘ​കാ​ല​മാ​യി രോ​ഗാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ സൊ​ല​സ് മ​ല​പ്പു​റം ഘ​ട​ക​ത്തി​ന്‍റെ സ്നേ​ഹ​സം​ഗ​മം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം സ്നേ​ഹ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​ല​സ് സ്ഥാ​പ​ക ഷീ​ബ​അ​മീ​ർ സ്നേ​ഹ സ​ന്ദേ​ശം ന​ൽ​കി. മ​ല​പ്പു​റം സൊ​ല​സ് ക​ണ്‍​വീ​ന​ർ യു.​രാ​ഗി​ണി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ൻ ക​ണ്‍​വീ​ന​ർ പി.​വി​ശ്വ​നാ​ഥ​ൻ, ഡോ.​അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ, ഡോ.​കെ.​എ.​സീ​തി, സ​ലീം കീ​ഴി​ശേ​രി, എം.​അ​ഷ്റ​ഫ്, എ.​അ​നി​ൽ അ​ൻ​വ​ർ, ബി​ജി, കെ.​ദേ​വി​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​ജീ​ഷ്യ​ൻ രോ​ഹി​ണി​യു​ടെ മാ​ജി​ക് ഷോ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.
വി​വി​ധ രോ​ഗാ​വ​സ്ഥ​യി​ലു​ള്ള 150ഓ​ളം കു​ട്ടി​ക​ളും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും സൊ​ല​സ് പ്ര​വ​ർ​ത്ത​ക​രും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​ദീ​ർ​ഗ കാ​ല​മാ​യി രോ​ഗാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ളും അ​വ​രു​ടെ കു​ടു​ബാം​ഗ​ങ്ങ​ളും സൊ​ല​സി​ന്‍റെ വോ​ള​ണ്ടി​യ​ർ​മാ​രും സൊ​ല​സി​ലേ​ക്ക് സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രും വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഒ​ത്തു​ചേ​രു​ന്ന വേ​ദി​യാ​ണ് സ്നേ​ഹ​സം​ഗ​മം.