മേ​ൽ​പ്പാ​ല നി​ർ​മാ​ണം വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, November 22, 2019 12:42 AM IST
എ​ട​പ്പാ​ൾ:​ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ചു എ​ട​പ്പാ​ളി​ലെ വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലൊ​ന്നാ​യ എ​ട​പ്പാ​ൾ ടൗ​ണി​ലെ മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​ലെ മെ​ല്ലെ​പോ​ക്ക് വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​വം​ബ​ർ 26ന് ​പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തും. കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി എ​ട​പ്പാ​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ആ​രം​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം നി​ർ​ത്തി വ​ച്ച പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ തു​ട​ങ്ങു​മെ​ന്നു അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തി​നാ​യി ശേ​ഷി കൂ​ടി​യ പൈ​ലിം​ഗ് യ​ന്ത്രം എ​ട​പ്പാ​ളി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ പാ​ലം പ​ണി​യി​ലെ ആ​ശ​ങ്ക ഒ​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ടു​ത്ത ദി​വ​സം പ​ണി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.