സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു
Wednesday, October 23, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്്സി​റ്റി​യു​ടെ പെ​രി​ന്ത​ൽ​മ​ണ്ണ സെ​ന്‍റ​റി​ൽ സ്ഥാ​പ​ക ദി​നം ആ​ച​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്ഥാ​പ​ക​ൻ സ​ർ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ 202-ാം ജ​ൻ​മ​ദി​ന​മാ​ണ് ആ​ച​രി​ച്ച​ത്. സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​ർ ഡോ.​കെ.​പി.​ഫൈ​സ​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും പ്ര​ത്യേ​ക സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ച​തി​ലൂ​ടെ സ​ർ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്്സി​റ്റി​യി​ലെ ഡോ.​ഉ​മ​ർ ത​സ്്നീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ലിം സ​മു​ദാ​യം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട കാ​ല​ത്ത് വി​ജ്ഞാ​ന​ത്തി​ന്‍റെ തി​രി​കൊ​ളു​ത്തി​യ​ത് സ​ർ സ​യ്യി​ദ് അ​ഹ​മ്മ​ദ് ഖാ​ൻ ആ​യി​രു​ന്നു​വെ​ന്നു അ​ദ്ദേ​ഹം അ​നു​സ്്മ​രി​ച്ചു.
പി.​സി.​മൊ​യ്തീ​ൻ, ഡോ.​വി.​യു സീ​തി, ആ​ദി​ൽ അ​സീ​സ്, കൈ​സ​ർ സ​മീ​ർ, ദീ​പ ഫാ​ത്തി​മ, ബി​ലാ​ൽ അ​ഹ​മ്മ​ദ്, സ​യ്യി​ദ് നി​ഷാ​ത്ത് ഫാ​ത്തി​മ, നി​ധി തി​വാ​രി, ഹ​മ​ദ് സി​ദീ​ഖി, ന​ർ​മ റി​സ്വി, ബേ​ന​സീ​ർ ഉ​സ്മാ​നി, മു​ഹ​മ്മ​ദ് കം​റാ​ൻ, ഷ​ക്കീ​ൽ അ​ഹ​മ്മ​ദ്, ഷാ​ന​വാ​സ് അ​ഹ​മ്മ​ദ്, ഡോ.​ടി.​ന​ജ്്മു​ദീ​ൻ, അ​ബു ഷാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഗ​സ​ൽ സം​ഗീ​ത സ​ന്ധ്യ​യോ​​ടെ ച​ട​ങ്ങ് അ​വ​സാ​നി​ച്ചു.