രാ​ജ​വെ​ന്പാ​ല​യെ ഉ​ൾ​വ​ന​ത്തി​ൽ വി​ട്ടു
Monday, October 21, 2019 11:26 PM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ടു​മു​ക്കം കോ​നൂ​ർ ക​ണ്ടി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ രാ​ജ​വെ​ന്പാ​ല​യെ ക​രു​ളാ​യി ഉ​ൾ​വ​ന​ത്തി​ലെ ചോ​ല​യി​ൽ വി​ട്ട​യ​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് തോ​ട്ടു​മു​ക്കം കോ​നൂ​ർ ക്ക​ണ്ടി​യി​ലെ പു​ത്തോ​ക്കോ​ട​ൻ ദീ​പു​വി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ നി​ന്ന് 12 അ​ടി നീ​ള​വും ഏ​ക​ദ്ദേ​ശം 10 വ​യ​സ് പ്രാ​യ​വു​മു​ള്ള രാ​ജവെ​ന്പാ​ല​യെ പി​ടി​കൂ​ടി​യ​ത്.

മൂ​ന്ന് ദി​വ​സ​മാ​യി വ​നം​വ​കു​പ്പി​ന്‍റെ ആ​ർആ​ർടി വി​ഭാ​ഗ​ത്തി​ന്‍റെ ഓ​ഫീ​സി​ൽ നി​രി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രാ​ജ​വെ​ന്പാ​ല. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് പി​ടി​കൂ​ടു​ന്ന രാ​ജ​വെ​ന്പാ​ല​ക​ളെ നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ലേ​ക്കാ​ണ് തി​രി​ച്ചു​വി​ടു​ന്ന​ത്. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ രാ​ജ​വെ​ന്പാ​ല​ക​ളെ പി​ടി​കൂ​ടു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ലെ പ്ര​ധാ​ന പാ​ന്പു​പി​ടു​ത്ത വി​ദ​ഗ്ധ​നാ​യ എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി അ​സീ​സ് മാ​ത്രം ര​ണ്ടു വ​ർ​ഷ​ത്തി​നി​ട​യി​ൽ പി​ടി​കൂ​ടി​യ​ത് 24 രാ​ജ​വെ​ന്പാ​ല​ക​ളെ​യാ​ണ്.