സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ​ർ​ഗോ​ത്സ​വം തു​ട​ങ്ങി; നി​ല​ന്പൂ​ർ പീ​വീ​സ് സ്കൂ​ൾ മു​ന്നി​ൽ
Sunday, October 20, 2019 12:12 AM IST
തി​രൂ​ർ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജിയ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 13ാമ​ത് സി​ബി​എ​സ്ഇ മ​ല​പ്പു​റം ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലെ സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളാ​യ സ​ർ​ഗോ​ത്സ​വ​വും ഐ​ടി മേ​ള​യും തി​രൂ​ർ ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. 66 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു 5000 ത്തി​ൽ​പ​രം ക​ലാ​പ്ര​തി​ഭ​ക​ളാ​ണ് നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മേ​ള​യി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ക​ഥാ​കൃ​ത്ത് പി.​കെ പാ​റ​ക്ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ളി​ൽ സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്താ​ൻ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക​പ്പു​റം പൊ​തു​പു​സ്ത​ക വാ​യ​ന പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗാ​ന​ര​ച​യി​താ​വ് കാ​നേ​ഷ് പൂ​നൂ​ർ, ബെ​ഞ്ച്മാ​ർ​ക്ക് ചെ​യ​ർ​മാ​ൻ പി.​എം റ​ഫീ​ഖ് മു​ഹ​മ്മ​ദ്, മാ​നേ​ജ​ർ ഇ​ബ്രാ​ഹിം ഹാ​രി​സ്, സ​ഹോ​ദ​യ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ജി​പോ​ൾ, എം ​ജൗ​ഹ​ർ, നി​ർ​മ​ല ച​ന്ദ്ര​ൻ, പി. ​നി​സാ​ർ​ഖാ​ൻ, ഷം​ല യു. ​സ​ലീം, ജ​യ​ല​ക്ഷ്മി മോ​ഹ​ൻ, മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ജ​ലാ​ൽ, സ​ബി​ത സു​ധാ​ക​ര​ൻ, അ​ബ്ദു​ൾ ഗ​ഫൂ​ർ നാ​ല​ക​ത്ത്, എ.​പി ഷാ​ന​വാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​ദ്യ​ദി​ന​ത്തി​ൽ 17 ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ 68 പോ​യി​ന്‍റു​ക​ളു​മാ​യി നി​ല​ന്പൂ​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തും 62 പോ​യി​ന്‍റു​ക​ളു​മാ​യി കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടും 58 പോ​യി​ന്‍റു​ക​ളു​മാ​യി ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നും 51 പോ​യി​ന്‍റു​ക​ളു​മാ​യി പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ൾ നാ​ലും സ്ഥാ​ന​ത്താ​ണ്. 50 പോ​യി​ന്‍റു​ക​ളു​മാ​യി തി​രൂ​ർ ബെ​ഞ്ച് മാ​ർ​ക്ക് സ്കൂ​ൾ അ​ഞ്ചാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.