കു​ന്ന​ക്കാ​വ് സ്കൂ​ളി​നു 74.16 ല​ക്ഷം അനുവദിച്ചു
Sunday, October 20, 2019 12:12 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്ന​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​നു കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു 74.16 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു.
ഇ​തോ​ടെ പി​ടി​എ​യു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ഏ​റെ നാ​ളെ​ത്തെ ആ​വ​ശ്യ​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. നേ​ര​ത്തെ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ഒ​രു കെ​ട്ടി​ടം പൂ​ർ​ത്തീ​ക​രി​ച്ച് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. നി​ല​വി​ൽ അ​നു​വ​ദി​ച്ച തു​ക​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ണി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.