ലൈ​ഫ് പ​ദ്ധ​തി : അ​പേ​ക്ഷ​ക​ർ വ​ഞ്ചി​ത​രാ​യെ​ന്ന് ലീ​ഗ്
Sunday, September 22, 2019 1:04 AM IST
മ​ഞ്ചേ​രി: ലൈ​ഫ് പാ​ർ​പ്പി​ട പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ വ​ഞ്ചി​ത​രാ​യെ​ന്നു മു​സ്ലിം​ലീ​ഗ് തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ 1772 അ​പേ​ക്ഷ​ക​ളാ​ണ് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ സ്ഥ​ലം പ​രി​ശോ​ധി​ച്ച് ജി​യോ ടാ​ഗ് ന​ട​ത്തി​യി​രു​ന്നു. ഏ​റെ പ്ര​തി​ക്ഷ​യോ​ടെ ര​ണ്ട​ര വ​ർ​ഷ​ത്തോ​ളം കാ​ത്തു നി​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​പ്പോ​ൾ വീ​ട് ല​ഭി​ക്കി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യു​ടെ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നി​ട​യി​ൽ ജ​ന​റ​ലി​ൽ 60, എ​സ്‌സി വി​ഭാ​ഗ​ത്തി​ൽ പ​ത്തും വീ​ടു​ക​ൾ മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. 500 വീ​ടു​ക​ൾ ന​ൽ​കു​മെ​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചു ചേ​ർ​ത്തു​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​യ തൃ​ക്ക​ല​ങ്ങോ​ട് വി​ഭ​ജി​ച്ച് എ​ള​ങ്കൂ​ർ ആ​സ്ഥാ​ന​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്ക്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് തു​ര​ങ്കം വ​ച്ച​ത് സി​പി​എം ആ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഈ ​മാ​സം ഈ ​മാ​സം 28ന് ​മു​സ്ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ഇ​തു സം​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ൻ.​പി മു​ഹ​മ്മ​ദ്, ഗ​ഫൂ​ർ ആ​മ​യൂ​ർ, ഇ.​എ സ​ലാം, എ​സ്. ഷൈ​ജ​ൽ, ഹ​സ്ക്ക​ർ ആ​മ​യൂ​ർ, എ​സ്. അ​ബ്ദു​സ​ലാം, കെ.​പി ഷാ​ജി, വേ​ണു പ്രാ​ക്കു​ന്ന്, ടി.​പി ബാ​പ്പു, എ​ൻ.​പി ജ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 25, 26 തി​യ​തി​ക​ളി​ൽ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.