ഇ​രി​ന്പി​ളി​യം സ്കൂ​ളി​ൽ സ്നേ​ഹ​സം​ഗ​മം
Sunday, September 22, 2019 1:04 AM IST
വ​ളാ​ഞ്ചേ​രി: പ്ര​ള​യ​ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഇ​രി​ന്പി​ളി​യം എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ്നേ​ഹ​സം​ഗ​മം പ​രി​പാ​ടി​യി​ൽ അനുമാോദിച്ചു. റ​യീ​സ് ഹി​ദാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ക്ര​ക​സേ​ര​യി​ൽ ഇ​രു​ന്നു ത​ന്‍റെ ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളെ ചെ​റു​ത്തു തോ​ൽ​പി​ച്ച് സ​മൂ​ഹ​ത്തി​ൽ പ്ര​യാ​സ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​വ​ർ​ക്കു ആ​ത്മ​വി​ശ്വാ​സ​വും ജീ​വി​ത വി​ജ​യ​വും നേ​ടി​ക്കൊ​ടു​ക്കാ​ൻ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​ണ് റ​ഈ​സ് ഹി​ദാ​യ. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഗ്രീ​ൻ പാ​ലി​യേ​റ്റീ​വ് സ്ഥാപകനും കൂ​ടി​യാ​ണ്. പ​രി​പാ​ടി​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എം അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ്് സു​രേ​ഷ് മ​ല​യ​ത്ത്, ഹ​മീ​ദ് പാ​ണ്ടി​ക​ശാ​ല, പി.​ടി നാ​സ​ർ, കെ.​പി മൊ​യ്തീ​ൻ​കു​ട്ടി, സി​ദീ​ഖ് ക​ട്ട​ച്ചി​റ, എം. ​ഹ​സ​ൻ, വേ​ലാ​യു​ധ​ൻ, സി.​എം ഫി​റോ​സ്, എം.​വി ഷാ​ഹി​ന, പി.​ടി ഷ​മീ​മ, വി.​കെ സു​ഷ​മ, എ​സ്.​അ​നീ​ഷ്, എ​ൻ.​എം അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ അ​ഷ​റ​ഫ​ലി കാ​ളി​യ​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. വി.​പി ഷ​റീ​ന ന​ന്ദി പ​റ​ഞ്ഞു.