ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ച്ചു
Monday, August 26, 2019 12:09 AM IST
ക​രു​വാ​രക്കുണ്ട്: നീ​ലാ​ഞ്ചേ​രി ജ​ന സേ​വ​ന​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ പ്ര​ദേ​ശ​വാ​സി​ക​ളെ അ​നു​മോ​ദി​ച്ചു.​ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഓ​ഗ​സ്റ്റ് ഒ​ൻ​പ​തു മു​ത​ൽ 18 വ​രെ​യു​ള്ള തി​യ്യ​തി​ക​ളി​ൽ വ​യ​നാ​ട് പു​ത്തു​മ​ല, നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ക​രു​ളാ​യി, പാ​താ​ർ, ക​വ​ള​പ്പാ​റ, മ​ന്പാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം, അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റ് എ​ത്തി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​ണ് നീ​ലാ​ഞ്ചേ​രി ജ​ന സേ​വ​ന സം​ഘം അ​നു​മോ​ദി​ച്ച​ത്.
ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ലേ​ട​ത്ത് മാ​നു ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​ച്ച്.​അ​ൻ​വ​ർ, കെ.​പി.​യൂ​സ​ഫ് മൗ​ല​വി, മാ​ന്പ്ര കോ​യ, എ.​പി.​അ​ബ്ദു​ൽ റ​സാ​ഖ്, മാ​നു ഹാ​ജി, എ.​പി.​ക​ബീ​ർ മു​ഹ്സി​ൻ, മു​നീ​ർ നീ​ലാ​ഞ്ചേ​രി, മു​ത്തു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.