പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് പ​ള്ളി വി​ട്ട് ന​ൽ​കി​യ ക​മ്മി​റ്റി​ക്ക് ആ​ദ​രം
Sunday, August 25, 2019 12:20 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി പ​ള്ളി വി​ട്ടു​ന​ൽ​കി​യ പോ​ത്തു​ക​ൽ ജം​ഇ​യ്യ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​ഘ​ത്തി​നെ വ​ഖ്ഫ് ബോ​ർ​ഡ് ആ​ദ​രി​ക്കു​ന്നു. ജാ​തി​മ​ത ഭേ​ദ​മ​ന്യേ മൃ​ത​ദേ​ഹ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് പ​ള്ളി വി​ട്ടു​ന​ൽ​കി​യ ന​ട​പ​ടി ഉ​ദാ​ത്ത മാ​തൃ​ക​യാ​ണ് കാ​ണി​ച്ച​തെ​ന്ന് ബോ​ർ​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​വ​ള​പ്പാ​റ​യി​ൽ നി​ന്നും ക​ണ്ടെ​ടു​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചു നി​ല​ന്പൂ​രി​ലെ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കേ​ണ്ട​തി​ന് പ​ക​രം പ​ള്ളി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന ശേ​ഷം കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കു​ക​യാ​യി​രു​ന്നു.
പ​ള്ളി ക​മ്മി​റ്റി സ്വീ​ക​രി​ച്ച മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ലു​ള്ള സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഈ ​തീ​രു​മാ​നം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും, രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ​ക്കി​ട​യി​ലും പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ച് പ​റ്റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ള്ളി ക​മ്മ​റ്റി​യെ ആ​ദ​രി​ക്കു​ന്ന​തി​നും, പാ​രി​തോ​ഷി​ക​മാ​യി ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​തി​നും വ​ഖ്ഫ് ബോ​ർ​ഡ് യോ​ഗം തീ​രു​മാ​ന​ിച്ച​ത്. 28ന് ​പോ​ത്തു​ക​ൽ മ​സ്ജി​ദു​ൽ മു​ജാ​ഹി​ദീ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വ​ഖ്ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ക​മ്മി​റ്റി​യെ ആ​ദ​രി​ക്ക​ലും പാ​രി​തോ​ഷി​ക വി​ത​ര​ണ​വും ന​ട​ത്തും. ച​ട​ങ്ങി​ൽ വ​ഖ്ഫ് ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും, ബോ​ർ​ഡ് അം​ഗ​ങ്ങ​ളും, വ​ഖ്ഫ് ബോ​ർ​ഡ് മ​ഞ്ചേ​രി ഡി​വി​ഷ​ന​ൽ ഓ​ഫീ​സ​റും പ​ങ്കെ​ടു​ക്കും.