അ​പ്പ​ൻ​കാ​പ്പ് കോ​ള​നി വെ​ള്ള​ത്തി​ലാ​കാ​ൻ കാ​ര​ണം അ​തി​ർ​ത്തി വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ
Sunday, August 18, 2019 12:43 AM IST
എ​ട​ക്ക​ര: മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് കോ​ള​നി വെ​ള്ള​ത്തി​ലാ​കാ​ൻ കാ​ര​ണം മു​ണ്ടേ​രി അ​തി​ർ​ത്തി വ​ന​ത്തി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ.

അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ൽ നി​ന്നും നാ​ല​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ ഉ​ൾ​വ​ന​ത്തി​ൽ പ​ന്ത​ല്ലൂ​ർ പു​ഴ​ക്കും ചെ​ല്ലി​ത്തോ​ടി​നും ഇ​ട​യി​ലാ​യി​രു​ന്നു ഉ​രു​ൾ​പൊ​ട്ടി​യ​ത്. എ​ട്ടി​ന് വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ വ​ൻ​ശ​ബ്ദ​ത്തോ​ടെ​യു​ണ്ടാ​യ പൊ​ട്ട​ലാ​ണ് താ​ഴെ ഭാ​ഗ​ത്ത് നീ​ർ​പ്പു​ഴ ക​ര​ക​വി​യാ​നും അ​പ്പ​ൻ​കാ​പ്പ് കോ​ള​നി വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​നും പാ​ല​ങ്ങ​ൾ ത​ക​രാ​നും കാ​ര​ണ​മാ​യ​ത്. ഈ ​വ​ന​മേ​ഖ​ല​യി​ൽ നി​ര​വ​ധി ചെ​റി​യ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ത​മി​ഴ്നാ​ട്ടി​ലെ ചേ​ര​ന്പാ​ടി​യി​ൽ നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന വെ​ള്ളാ​രം​പു​ഴ​യും പ​ന്ത​ല്ലൂ​ർ പു​ഴ​യും ചേ​ർ​ന്നാ​ണ് താ​ഴ്ഭാ​ഗ​ത്ത് നീ​ർ​പ്പു​ഴ​യാ​യി ഒ​ഴു​കു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നീ​ർ​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന് അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ലെ ര​ണ്ട് ന​ട​പ്പാ​ല​ങ്ങ​ളും റോ​ഡും പാ​ടെ ത​ക​രു​ക​യും കോ​ള​നി വീ​ടു​ക​ളി​ൽ ചെ​ളി നി​റ​ഞ്ഞ് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​വു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.