ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സ് പൂ​ട്ടി
Tuesday, June 25, 2019 12:35 AM IST
മ​ല​പ്പു​റം : കു​ന്നു​മ്മ​ലി​ലെ തൃ​പു​രാ​ന്ത​ക ക്ഷേ​ത്ര​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് മ​ഞ്ചേ​രി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് തൃ​പു​രാ​ന്ത​ക ക്ഷേ​ത്രം ട്ര​സ്റ്റി ശ്രീ​ധ​ര​ൻ ന​ന്പീ​ശ​ൻ താ​ഴി​ട്ടു​പൂ​ട്ടി. ഓ​ഫീ​സ് മ​ല​പ്പു​റം തൃ​പു​രാ​ന്ത​ക ക്ഷേ​ത്ര കെ​ട്ടി​ട​ത്തി​ൽ ഏ​ഴു വ​ർ​ഷം മു​ന്പാ​ണ് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്.
ക്ഷേ​ത്ര​ത്തി​നു കെ​ട്ടി​ട വാ​ട​ക പോ​ലും ന​ൽ​കാ​തെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. ക്ഷേ​ത്ര ട്ര​സ്റ്റി നി​ര​വ​ധി ത​വ​ണ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഓ​ഫീ​സ് ഒ​ഴി​ഞ്ഞു കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​ക്കോ​ട​തി ഓ​ഫീ​സ് മാ​റ്റാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി. എ​ന്നാ​ൽ ഒ​ന്ന​ര കൊ​ല്ലം ക​ഴി​ഞ്ഞി​ട്ടും ഓ​ഫീ​സ് മാ​റാ​ൻ യാ​തൊ​രു നീ​ക്ക​വും ന​ട​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ വ​കു​പ്പോ ത​യാ​റാ​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്രം ട്ര​സ്റ്റി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് താ​ഴി​ട്ടു പൂ​ട്ടി​യ​ത്.